Tuesday, October 6, 2015

Modern trap

T
പോരായ്മകള്‍ ചൂണ്ടിക്കാണിക്കുംപോള്‍ അത് ചോരകുടിക്കാനാണന്നു പറയുന്നത് സാമൂഹ്യമര്യാദയല്ല, ഒരു സാമൂഹ്യ പ്രവര്‍ത്തകനു യോജിച്ചവാക്കുകള്‍ അല്ല. അധികാരത്തോടുള്ള ചിലരുടെ അടങ്ങാത്ത ആവശവും ആര്‍ത്തിയും മൂത്തപ്പോള്‍ അവരവര്‍ തന്നെ നയിക്കുന്ന പ്രസ്ഥാനത്തേയും അതിന്‍റെ മഹത്തായ ആദര്‍ശങ്ങളേയും അതിന്‍റെ അന്തസത്തയേയും ഗുരൂഎതിര്‍ത്ത ആശയങ്ങളുള്ളവരുടെ കാല്‍ക്കല്‍ അടിയറവെക്കുകയും ഗുരുവിനോടൊപ്പം നിന്ന് ത്യാഗങ്ങള്‍ സഹിച്ച മഹാന്മാരായ മഹാപ്രതീഭകളേയും അവഗണിച്ചും അവഹേളിച്ചും കൊണ്ട് നടത്തുന്ന ഈനീക്കം യഥാര്‍ത്ത ശീ, നാരായണിയര്‍ പൊരുക്കുകയില്ല. കാരണം ഈ രീതി പിന്‍തുടര്‍ന്നാല്‍ ഗുരു എന്തിനു വേണ്ടി പോരാടിയോ അതിനെതിരായാണ് ഇക്കൂട്ടര്‍ പ്രസ്ഥാനത്തെ നയിക്കുന്നത്. കേരളത്തിലേയും അതുപോലതന്നെ ലോകത്തൊട്ടാകെയുള്ള ശ്രീ, നാരായണിയര്‍ ഇതു പൊറുക്കുകയില്ല.