Sunday, March 22, 2015

കെ എം മാണി കോഴവാങ്ങിയെന്നുള്ള ആരോപണം അടിസ്ഥാനരഹിതമായിരുന്നെങ്കില്‍ ആ നിമിഷംതന്നെ ആരോപണം നിക്ഷേധിച്ചുകൊണ്ട് ഉടന്‍തന്നെ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും അയാള്‍ഉള്‍പ്പെട്ട സംഘടനക്കെതിരേയും  നിയമ നടപടി സ്വീകരിക്കുകയും രാഷ്രീയനിലപാടെടുകുകയും ചെയ്യാമായിരുന്നു. ഇതു ചെയ്യാതെ കോഴ കൊടുത്തെന്നു ക1ടുത്തവരും കൊടുത്തില്ലന്നു സംഘടനാനേതൃത്വവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ജനങ്ങളായ ഞങ്ങള്‍ക്ക് ഇതില്‍ എന്തോപന്തികേടു ഉണ്ടന്നു വിശ്വസിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഇതിന്‍റെ തിക്തഫലം എന്താിരിക്കും?. ഊഹിക്കാവുന്നതേയുള്ളു.

Tuesday, March 17, 2015

തെരുവില്‍ സംസ്കാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും നിയമസഭയില്‍ തെമ്മാടികളെപ്പോലെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ നിയമസഭാസാമാജികന്മാര്‍ പുതിയതലമുറയ്ക്ക് എന്തു സന്ദേശമാണു നല്‍കുന്നത്?  പൊതുജനങ്ങളോട് അല്‍പം കൂടി മാന്യത കാണിക്കേണ്ടതായിരുന്നു. വോട്ടു ചെയ്തവര്‍ നാണംകെട്ടുപോയ രംഗങ്ങളായിരുന്നു  നിയമസഭയില്‍ കണ്ടത്