പോരായ്മകള്‍ ചൂണ്ടിക്കാണിക്കുംപോള്‍ അത് ചോരകുടിക്കാനാണന്നു പറയുന്നത് സാമൂഹ്യമര്യാദയല്ല, ഒരു സാമൂഹ്യ പ്രവര്‍ത്തകനു യോജിച്ചവാക്കുകള്‍ അല്ല. അധികാരത്തോടുള്ള ചിലരുടെ അടങ്ങാത്ത ആവശവും ആര്‍ത്തിയും മൂത്തപ്പോള്‍ അവരവര്‍ തന്നെ നയിക്കുന്ന പ്രസ്ഥാനത്തേയും അതിന്‍റെ മഹത്തായ ആദര്‍ശങ്ങളേയും അതിന്‍റെ അന്തസത്തയേയും ഗുരൂഎതിര്‍ത്ത ആശയങ്ങളുള്ളവരുടെ കാല്‍ക്കല്‍ അടിയറവെക്കുകയും ഗുരുവിനോടൊപ്പം നിന്ന് ത്യാഗങ്ങള്‍ സഹിച്ച മഹാന്മാരായ മഹാപ്രതീഭകളേയും അവഗണിച്ചും അവഹേളിച്ചും കൊണ്ട് നടത്തുന്ന ഈനീക്കം യഥാര്‍ത്ത ശീ, നാരായണിയര്‍ പൊരുക്കുകയില്ല. കാരണം ഈ രീതി പിന്‍തുടര്‍ന്നാല്‍ ഗുരു എന്തിനു വേണ്ടി പോരാടിയോ അതിനെതിരായാണ് ഇക്കൂട്ടര്‍ പ്രസ്ഥാനത്തെ നയിക്കുന്നത്. കേരളത്തിലേയും അതുപോലതന്നെ ലോകത്തൊട്ടാകെയുള്ള ശ്രീ, നാരായണിയര്‍ ഇതു പൊറുക്കുകയില്ല.
Tuesday, October 6, 2015
Monday, June 8, 2015
ഭാരതത്തില്‍ മനുഷ്യത്വമുള്ളവരേയും മഹത്വമുള്ളവരേയും കാണാന്‍ കടലില്‍ നിന്നും മുത്തുചിപ്പി കണ്ടെടുക്കുന്നത്പോലെ ശ്രമകരമാണ്. ഇവിടെ നമ്മള്‍ മഹാന്മാരായി മനസ്സില്‍ കൊണ്ടുനടന്നിരുന്നവര്‍ പണത്തിനുവേണ്ടി എത്ര മാരകമായ വിഷത്തിന്‍റേയും ദൂതന്മാരായി അഭിനയിക്കാന്‍, അഥവാ പ്രവര്‍ത്തിക്കാന്‍ ഇവരെപ്പോലുള്ളവര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തും ഇല്ലന്നോര്‍ക്കുംപോള്‍ ദുഖവും നിരാശയും തോന്നുന്നു. പണത്തിനുവേണ്ടി ആര്‍ത്തികാണിക്കുന്ന ഇവരെപ്പോലുള്ളവര്‍ക്കെതിരെ മനുഷ്യാവകാശകമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖംനോക്കാതെ കേസെടുക്കണം.
Sunday, March 22, 2015
കെ എം മാണി കോഴവാങ്ങിയെന്നുള്ള ആരോപണം അടിസ്ഥാനരഹിതമായിരുന്നെങ്കില്‍ ആ നിമിഷംതന്നെ ആരോപണം നിക്ഷേധിച്ചുകൊണ്ട് ഉടന്‍തന്നെ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും അയാള്‍ഉള്‍പ്പെട്ട സംഘടനക്കെതിരേയും നിയമ നടപടി സ്വീകരിക്കുകയും രാഷ്രീയനിലപാടെടുകുകയും ചെയ്യാമായിരുന്നു. ഇതു ചെയ്യാതെ കോഴ കൊടുത്തെന്നു ക1ടുത്തവരും കൊടുത്തില്ലന്നു സംഘടനാനേതൃത്വവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ജനങ്ങളായ ഞങ്ങള്‍ക്ക് ഇതില്‍ എന്തോപന്തികേടു ഉണ്ടന്നു വിശ്വസിക്കാതിരിക്കാന്‍ പറ്റുന്നില്ല. ഇതിന്‍റെ തിക്തഫലം എന്താിരിക്കും?. ഊഹിക്കാവുന്നതേയുള്ളു.
Tuesday, March 17, 2015
തെരുവില്‍ സംസ്കാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും നിയമസഭയില്‍ തെമ്മാടികളെപ്പോലെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ നിയമസഭാസാമാജികന്മാര്‍ പുതിയതലമുറയ്ക്ക് എന്തു സന്ദേശമാണു നല്‍കുന്നത്? പൊതുജനങ്ങളോട് അല്‍പം കൂടി മാന്യത കാണിക്കേണ്ടതായിരുന്നു. വോട്ടു ചെയ്തവര്‍ നാണംകെട്ടുപോയ രംഗങ്ങളായിരുന്നു നിയമസഭയില്‍ കണ്ടത്
Subscribe to:
Posts (Atom)